അശ്ലീല വീഡിയോ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം: ജോ ജോസഫ്
അശ്ലീല വീഡിയോ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തനിക്കെതിരെ നടന്നത് എല്ലാ സീമകളും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണെന്നും തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും ജോ ജോസഫ് പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ തള്ളിപറഞ്ഞത് സ്വാഗതം ചെയ്യുന്നു. ഉമ തോമസിന്റെത് പക്വമായ പ്രതികരണമാണെന്നും ജോ പറഞ്ഞു കൂട്ടിച്ചേര്‍ത്തു.
ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ നടക്കുന്നത് ഹീനമായ സൈബര്‍ ആക്രമണമാണെന്നും സാംസ്കാരിക കേരളത്തിന് യോജിച്ചതല്ല ഈ പ്രവണതയെന്നും ജോ ജോസഫ് കഴിഞ്ഞദിവസം സാര്‍ക്ക് ലൈവിനോട് പറഞ്ഞിരുന്നു. തനിക്കും കുടുംബമുണ്ടെന്നും തെരഞ്ഞടുപ്പിനു ശേഷം തനിക്കും ജീവിക്കാനുള്ളതാണെന്നുമാണ് ജോ ജോസഫ് വ്യക്തമാക്കിയത്.
അശ്ലീല ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ പാലക്കാട് കൊപ്പം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവദാസനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ തൃക്കാക്കരയില്‍ അഞ്ചുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: Congress leaders should comment on fake video, says Joe Joseph.