തൃശ്ശൂരില്‍ ഷിഗെല്ല രോഗം സ്ഥിരീകരണം; കടകളില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്
തൃശ്ശൂരില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ച ഗവണ്മന്റ് എന്‍ജിനീയറിംഗ് കോളജ് പരിസരത്തെ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്.
കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരണം ഉണ്ടായത്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ആരോഗ്യ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
കടകള്‍, ഹോട്ടലുകള്‍, ശീതള പാനീയ വില്പന കേന്ദ്രങ്ങള്‍, ലഘു ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് പരിശോധന നടത്തി. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ട്. രണ്ട് ഹോസ്റ്റലുകളിലുമായി 500 ആണ്‍കുട്ടികളും, 450 പെണ്‍കുട്ടികളുമാണ് താമസിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് കോളേജ് യൂണിയന് കലോത്സവം മാറ്റിവച്ചിട്ടുണ്ട്.
Content Highlight – Shigella confirmed in Thrissur; The health department has tightened inspections in shops