മാസപ്പടിക്കേസിൽ എഫ്.ഐ.ആർ ഇല്ലാതെ അന്വേഷണം നിയമവിരുദ്ധം; പ്രത്യേക സംഘത്തെ ഹൈക്കോടതി റദ്ദാക്കി
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാരിന്റെയും പോലീസ് മേധാവിയുടെയും തീരുമാനം (Ext.P9 ഉത്തരവ്) നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കി. ഇ.ഡി നൽകിയ സെക്ഷൻ 66(2) റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) ഡയറക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകി.
ഇ.ഡിയുടെ റിപ്പോർട്ടും അനുബന്ധ രേഖകളും സംസ്ഥാന പോലീസ് മേധാവിയും ഇ.ഡിയും അടിയന്തരമായി വിജിലൻസ് ഡയറക്ടർക്ക് കൈമാറേണ്ടതാണെന്നും വിധിന്യായത്തിൽ ഉത്തരവിട്ടു











