പബ്ജി കളിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു
ഗെയിം കളിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കള്ളമല പെരുമ്പനാക്കുഴിയില്‍ ബിന്ദുവിന്റെ മകന് അഭിജിത് ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു.
ഞായറാഴ്ച രാത്രി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അഭിജിത്ത് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. അതിനു ശേഷം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാല് അഴിച്ച് അതേ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പബ്ജി ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു മാസം മുന്‍പ് ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് പഴയ സ്മാര്‍ട്ട് ഫോണ്‍ അഭിജിത് എറിഞ്ഞുടച്ചിരുന്നു. ഇതിന് ശേഷം കുട്ടിയെ കൗണ്‍സലിംഗിന് വിധേയനാക്കിയിരുന്നു.
Content Highlights: Suicide, Pubg, Minor, Addict