3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. ചിത്രത്തിന് ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷൻ. റിലീസ് ചെയ്ത് 3 ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷൻ 30 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 13 കോടി രൂപയും വിദേശത്ത് നിന്ന് 17 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
ആദ്യ ദിനം 14.5 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനവും മൂന്നാം ദിനവും 8 കോടിയോളം വെച്ചാണ് ആഗോള തലത്തിൽ നേടിയത്. പൃഥ്വിരാജ് സുകുമാരൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കലക്ഷൻ നേടുന്ന ചിത്രങ്ങളിലൊന്നായി “ഖലീഫ” മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ആഗോള തലത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ചേർന്നാണ് ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനം ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. കൂടാതെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു.
ഒരു ഗംഭീര ഫെസ്റ്റിവൽ മാസ്സ് ആക്ഷൻ ഡ്രാമയായി കഥ പറഞ്ഞ ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് പിന്നാലെ, ഇതിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയിലുണ്ട്.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ












