മഴ ശക്തമാകുമെന്ന് മുന്നറിപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഓണാഘോഷത്തിന്റെ ആരവം ഉയരവെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉത്രാടദിനം വരെ മഴ തുടരുമെന്നാണ് പ്രവചനം. ഇതോടെ തിരുവോണ ദിനം മഴ പെയ്യുമോ എന്നൊരാശങ്കയും ഉയരുന്നുണ്ട്. പ്രധാനമായും ഓണ വില്‍പ്പന പ്രതീക്ഷിച്ചെത്തുന്ന വഴിയോര കച്ചവടക്കാരും ആശങ്കയിലാണ്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുഭ്തമാകാനും സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറ്റ് ജില്ലകളില്‍ ഇടവിട്ട് നേരിയ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.













