കേരളത്തില്‍ വളരെ അപൂർവ്വമായി മാത്രം കാണുന്നതും അപകടകാരിയായ അണലി വാവ സുരേഷിനെ കടിച്ച കഥ

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ടുള്ള ഒരു വീട്ടിൽ ഒരു വലിയ പെരുമ്ബാമ്ബിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിന് കോള്‍ എത്തിയത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്ബിനെ കണ്ടുപിടിച്ചു. എന്നാലത് പെരുമ്ബാമ്ബ് ആയിരുന്നില്ല, മറിച്ച് വലിയ ഒരു അണലി ആയിരുന്നു അത്. സാധാരണ കാണുന്ന തരത്തിലെ അണലിയായിരുന്നില്ല അത്. നിറത്തിനും ഡിസൈനിലും വ്യത്യാസം ഉണ്ട്. നാലടിയിലേറെ നീളവും ഉണ്ടായിരുന്നു. അടുത്തിടെ പ്രസവിച്ച പെണ് അണലിയായിരുന്നു അത്. മാത്രവുമല്ല കേരളത്തില്‍ വളരെ അപൂർവ്വമായി മാത്രം കാണുന്ന അപകടകാരിയായ അണലിയും. മഹാരാഷ്ട്രയില്‍ നിന്നും പൂനെയില്‍ നിന്നുമാണ് ഇത്തരത്തിലുള്ളവയെ വാവ സുരേഷ് നേരത്തെ പിടികൂടിയിട്ടുള്ളത്.
അണലി കുഴിയില്‍ വീണിട്ട് കുറച്ച് ദിവസമായിരുന്നു. അതിനാല്‍ തന്നെ നല്ല ക്ഷീണിതനാണെന്ന് വാവ സുരേഷ് പറഞ്ഞു. വാവ സുരേഷ് തോട്ട ഉപയോഗിച്ച് പിടികൂടാനുള്ള ശ്രമം തുടങ്ങിയതും പിടികൊടുക്കാതെ അണലി അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞു നീങ്ങി. ഏറെ ശ്രമത്തിനൊടുവിനാണ് തോട്ട ഉപയോഗിച്ച് അണലിയെ പൊക്കിയെടുത്തത്. ഇതിനിടെ മൂന്ന് തവണ തോട്ടയില്‍ കടിക്കുകയും ചെയ്തു. പുറത്തെടുത്ത അണലിക്ക് വാവ സുരേഷ് വെള്ളം നല്കി. വെള്ളം കൊടുക്കുന്നതിനിടെ പാമ്ബ് അനേകം തവണ ഉയർന്നുപൊങ്ങി ചാടിക്കടിക്കാനും ശ്രമിച്ചു.