തുര്ക്കിയിൽ ഹോട്ടലിന് തീപിടിച്ച് 66 മരണം; 51 പേര്ക്ക് പരിക്ക്
തുർക്കിയിലെ പ്രശസ്തമായ സ്കീ റിസോർട്ടായ കാർട്ടാൽകയയിലെ ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തില് 66 പേര് മരിച്ചു. 51 പേര്ക്ക് പരിക്കേറ്റു.മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്ന് തുര്ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയില് 110 കിലോമീറ്റര് അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്.
മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്ന് തുര്ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയില് 110 കിലോമീറ്റര് അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്
തീപിടിത്തത്തിന്റെ കാരണങ്ങള് വ്യക്തമല്ല. 238 പേരാണ് ഹോാട്ടലില് ഉണ്ടായിരുന്നത്. അഗ്നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്സുകളും സംഭവസ്ഥലത്ത് രക്ഷപ്രവര്ത്തനങ്ങളില് സജീവമാണ്. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്ത്തനങ്ങള് കൂടുതല് ദുഷ്കരമാക്കുന്നുണ്ട്.
ഹോട്ടലിന്റെ മുന്ഭാഗം മരം കൊണ്ട് നിര്മ്മിച്ചതായതിനാല് തീ പെട്ടന്ന് പടര്ന്ന് പിടിക്കാന് കാരണമായി. കനത്ത പുക കാരണം എമര്ജന്സി എക്സിറ്റിലേക്കുള്ള പടികള് കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.ബൊലു പ്രവിശ്യയിലെ കര്ത്താല്കായ സ്കീ റിസോര്ട്ട് പ്രദേശവാസികള്ക്ക് പ്രിയപ്പെട്ടതാണ്.
ഹോട്ടലല് ഉണ്ടായിരുന്നവര് കയറുകള് ഉപയോഗിച്ച് രക്ഷപ്പെടാന് ശ്രമിച്ചതായി ദൃക്സാക്ഷികള് പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലില് നിന്ന് ചാടിയവര് മരിച്ചതായും റിപ്പോര്ട്ടുകള് ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാര് ഉള്പ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര് പറഞ്ഞു.
ബോലു പ്രവിശ്യയിലെ 12 നിലകളുള്ള ഹോട്ടലിൻ്റെ റെസ്റ്റോറൻ്റിൽ ഇന്ത്യൻ സമയം (IST) ഏകദേശം 7:00 AM ന് ഉണ്ടായ തീ പെട്ടെന്ന് കെട്ടിടത്തിലേക്ക് പടർന്നു. തീപിടിത്തത്തിൻ്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് പേര് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതായി ബൊലു ഗവർണർ അബ്ദുൽ അസീസ് ഐഡിൻ സർക്കാർ നടത്തുന്ന അനഡോലു ഏജൻസിയോട് പറഞ്ഞു. മറ്റു പലരും ഷീറ്റുകളും പുതപ്പുകളും കൊണ്ട് നിർമ്മിച്ച താൽക്കാലിക കയറുകൾ ഉപയോഗിച്ച് അവരുടെ മുറികളിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു.
എന്നാൽ കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു
ഇസ്താംബൂളിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കുള്ള കൊറോഗ്ലു പർവതനിരകളിൽ വിനോദസഞ്ചാരത്തിൻ്റെ കാലഘട്ടമായ തുർക്കിയിലെ സ്കൂൾ സെമസ്റ്റർ ഇടവേളയിലാണ് ദുരന്തമുണ്ടായത്. മുൻകരുതലെന്ന നിലയിൽ സമീപത്തെ ഹോട്ടലുകൾ ഒഴിപ്പിക്കുകയും അതിഥികളെ ബൊലുവിലുടനീളമുള്ള താമസ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു .