വയനാട്ടില് ശബരിമല തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്ക്ക് പരിക്ക്
Posted On November 19, 2024
0
77 Views
വയനാട് തിരുനെല്ലിയില് ശബരിമല തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുനെല്ലി തെറ്റ് റോഡില് ഇന്ന് പുലര്ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തില് നിരവധി പേര്ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികള് സഞ്ചരിച്ച ബസാണ് അപകടത്തില്പ്പെട്ടത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസില് അമ്ബതിലധികം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല് കോളജിലേക്ക് മാറ്റി.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024