ബെംഗളൂരുവില് നിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; നിരവധി പേര്ക്ക് പരിക്ക്
Posted On September 20, 2024
0
256 Views
ബെംഗളൂരുവില് നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടക ഹുൻസൂരില് ആണ് അപകടം നടന്നത്. എസ്കെഎസ് ട്രാവല്സിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തില്പ്പെട്ടത്.
രാത്രി 12 മണിയോടെയാണ് സംഭവം. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പെരുന്തല്മണ്ണയിലേക്ക് വന്നിരുന്ന ബസ് കുത്തനെ മറിയുകയായിരുന്നു.
യാത്രക്കാരില് പലരും മലയാളികളാണ്. അപകട സമയം എല്ലാവരും ഉറക്കത്തിലായിരുന്നു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












