മിന്നല്‍ പ്രളയം; ഹിമാചലില്‍ കുടുങ്ങി യാത്രാസംഘം, 18 പേര് മലയാളികള്‍

ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്പ മേഖലയില്‍ മലയാളികള്‍ അടങ്ങുന്ന 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര് തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്.
മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നപ്പോൾ യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ് യാത്രികര്‍ക്കുള്ളത്.