ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലൂടെ; മഴവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി
ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് തോട്ടില്‍ വീണ യാത്രക്കാര്‍ക്ക് അദ്ഭുത രക്ഷപ്പെടല്‍. മഴവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലര്‍ച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം.
അമ്ബലത്തറ മുനമ്ബം ഹൗസില്‍ എം.അബ്ദുല്‍ റഷീദ് (35), ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ബേത്തൂര്‍പ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കര്‍ണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. റാഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്.
പുലര്‍ച്ചെ ഇരുട്ട് ആയതിനാല്‍ ഇവിടെ ചാലും പാലവും ഉള്ളതായി ഇവര്‍ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാര്‍ ഇറക്കിയപ്പോള്‍ ചാലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയില്‍ തട്ടി നിന്നതാണ് ഇരുവര്‍ക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ടു പേരും പുറത്തു കടക്കുകയും ചാലിന്റെ നടുവിലുളള കുറ്റിച്ചെടികളില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.