കണ്ണൂരില്‍ മകൻ ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് അമ്മ മരിച്ചു
പഴശ്ശിയില്‍ മകൻ ഓടിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം . കൂത്തുപറമ്ബ് പുറക്കളം കിണവക്കലിലെ ഒറവയല്‍ വീട്ടില്‍ കെ.ശ്രീമതി (64)യാണ് മരിച്ചത്.
ഓട്ടോയോടിച്ച ഇവരുടെ മകൻ അനില്‍കുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയും മട്ടന്നൂർ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30-ഓടെ മട്ടന്നൂർ-തലശ്ശേരി റോഡില്‍ പഴശ്ശി റേഷൻകടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതി നടുവേദനയ്ക്ക് വൈദ്യരെ കാണിക്കാൻ എടൂരിലേക്ക് മകനൊപ്പം പോകുകയായിരുന്നു.
റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല.