താമരശ്ശേരിയിലെ വാഹനാപകടം:കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിക്കും ലോറിക്കുമിടയില്‍ കുടുങ്ങി കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മുഹമ്മദ് മജ്ദൂദ് കഴിഞ്ഞ ദിവസം മരിച്ചു .
മജ്ദൂദും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിനും ലോറിക്കുമിടയില്‍ കുടുങ്ങുകയായിരുന്നു. കാറില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേരാണുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 12 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.