നാടിന്റെ പ്രാർഥന വിഫലം; കുഴൽക്കിണറിൽ നിന്നും രക്ഷിച്ച അഞ്ച് വയസുകാരൻ മരിച്ചു
Posted On December 12, 2024
0
144 Views

രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും രണ്ട് തവണ ഇസിജി ചെയ്തെന്നും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു കൊണ്ട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ദീപക് ശർമ്മ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്.