ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില് 13 പേര് മരിക്കുകയും 16 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു
Posted On December 28, 2023
0
236 Views
ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില് 13 പേര് മരിക്കുകയും 16 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയില് ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
ഇതുവരെ ഒമ്ബത് മൃതദേഹങ്ങളാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം പൂര്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. ബസ് പൂര്ണമായും കത്തിനശിച്ചിട്ടുണ്ട്. ജനാലകളിലൂടെ ചാടിയവരാണ് ബസില് നിന്നും രക്ഷപ്പെട്ടത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













