ഖനിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു; 11 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ കോലിഹാർ ഖനിയില്‍ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 11 പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കൊല്‍ക്കത്ത വിജിലൻസ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനിടയിലാണ് മൂന്ന് പേരെ രക്ഷിച്ചത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
577 മീറ്റർ താഴ്ചയിലാണ് ഇവർ കുടുങ്ങിയത്. കമ്ബനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘവും പരിശോധനയ്ക്കായി ഷാഫ്റ്റില്‍ ഇറങ്ങുകയായിരുന്നു. മുകളിലേക്ക് വരാൻ ഒരുങ്ങുമ്ബോള്‍ ഷാഫ്റ്റിൻ്റെ കയർ പൊട്ടിയതോടെ ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.