തൃശൂര് ജില്ലയിലെ സ്കൂളുകള്ക്ക് ഇന്ന് അവധി
Posted On January 10, 2025
0
82 Views

തൃശൂര് ജില്ലയിലെ സ്കൂളുകള്ക്ക് ഇന്ന് കലക്ടര് അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് തൃശൂര് ജില്ല 26 വര്ഷത്തിന് ശേഷം ചാംപ്യന്മാരായി സ്വര്ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര് അര്ജുന് പാണ്ഡ്യന് അറിയിച്ചു.
ജില്ലയിലെ സര്ക്കാര്, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്പ്പെടെയുള്ള എല്ലാ സ്കൂളുകള്ക്കും അവധിയായിരിക്കുമെന്നും കലക്ടര് അറിയിച്ചു. കാല്നൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് തൃശ്ശൂര്.