16-കാരന് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ ഒരു ദിവസം തടവും പിഴയും
വ്യവസായിക്ക് പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ കോടതി ഒരു ദിവസം തടവും 34,000 രൂപ പിഴയും വിധിച്ചു. കോടതി ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെ(40)യാണ് ശിക്ഷിച്ചത്. 16-കാരന് ബൈക്കോടിച്ച് അപകടത്തിൽ മരിച്ചിരുന്നു. ചന്നപട്ടണ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം 2021 സെപ്റ്റംബർ 18-നായിരുന്നു അപകടം.ചരക്കുലോറിയുമായി ബൈക്ക് കുട്ടിയിടിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ മരിച്ചു. […]









