യുഎഇയില്‍ വ്യാജലോട്ടറി തട്ടിപ്പ്; 84,000 ദിര്‍ഹം തട്ടിയ പ്രതികള്‍ക്ക് തടവുശിക്ഷ
യുഎഇയില്‍ വ്യാജലോട്ടറി തട്ടിപ്പില്‍ 84,000 ദിര്‍ഹം തട്ടിയ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. ഷാര്‍ജ മിസ്ഡമീനര്‍ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 6 മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെട്ട പ്രതികള്‍ ഇരയെ 2,00,000 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
ലോട്ടറി സമ്മാനമായി 2,00,000 ദിര്‍ഹം സമ്മാനം ലഭിച്ചുവെന്ന് പ്രതികള്‍ ഫോണ്‍ കോളിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്.













