പത്തനംതിട്ട മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയെയാണ് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ശാന്തമ്മയുടെ കാല് വൈദ്യുതകമ്പിയില്‍ കുരുങ്ങി കിടക്കുന്നനിലയിലാണ് കണ്ടതെന്നും വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പര്ശിച്ചപ്പോള് തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം പറയുന്നു. വീട്ടില്‍നിന്നും മാലിന്യം […]












