ഡിവൈഎഫ്ഐ അംഗത്വ ക്യാംപെയിന് സംബന്ധിച്ച് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മദ്യവും ലഹരിയും ഉപയോഗിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് ഡിവൈഎഫ്ഐയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ പറ്റില്ലേ എന്ന ചോദ്യത്തിന് നല്കിയ മറുപടി വളച്ചൊടിക്കുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു. മാസ് അംഗത്വ കാമ്പയിന് നടത്തുന്ന സംഘടനയ്ക്ക് ഓരോ അംഗത്തിന്റെയും ശീലങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. […]