ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടില്‍ അന്‍ഷാദ് (30)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് അന്‍ഷാദ്. ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ മുപ്പത്തിരണ്ട് കേസുകളിലെ പ്രതിയാണ്. […]









