പത്തനംതിട്ടയില്‍ പോലീസുകാരന്റെ തല തല്ലിപ്പൊട്ടിച്ചു; രണ്ടു പേര് പിടിയില്‍
![](https://sarklive.com/wp-content/uploads/2022/05/Police-WB.jpg)
പത്തനംതിട്ട പെരിനാട്ടില്‍ പോലീസുകാരന്റെ തല തല്ലിപ്പൊട്ടിച്ചു. സീനിയര്‍ സിപിഒ അനില്‍കുമാറിനാണ് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. തടി കയറ്റിയ ലോറി മാറ്റിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. അത്തിക്കയം സ്വദേശികളായ സച്ചിന്, അലക്സ് എന്നിവരാണ് പിടിയിലായത്.
പരിക്കേറ്റ അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി കിഴക്കേ മാമ്പറ കണ്ടംകുളത്താണ് സംഭവമുണ്ടായത്. ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനില്‍കുമാര്‍ തനിക്ക് പോകുന്നതിനായി വഴിയില്‍ തടി കയറ്റിക്കൊണ്ടിരുന്ന ലോറി മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടു.
ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ അനില്‍ കുമാറിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Content Highlight: Policeman attacked in pathanamthitta