ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്ത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി, ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയപെട്ടെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ഇടത് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് തന്നെ ക്ഷണിക്കാത്തതിനെ തുടർന്നാണ് ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്. ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന […]









