പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവം; ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിസിന് ക്ലാസില്‍ യോഗ്യതയില്ലാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി കയറിയിരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. മെഡിസിന് പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ഇങ്ങനെ ചെയ്തതെന്നും വിദ്യാര്‍ത്ഥിനി ക്ഷമ ചോദിച്ചതായും പോലീസ് അറിയിച്ചു. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് വിദ്യാര്‍ത്ഥിനി ശ്രമിച്ചതെന്ന് കണ്ടെത്തി. നീറ്റ് പരീക്ഷയുടെ […]