ട്രെയിന്‍ ദുരന്തത്തിന് വര്‍ഗ്ഗീയനിറം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി പോലീസ്
ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് വര്‍ഗ്ഗീയ നിറം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഒഡീഷ പോലീസാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ”ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിനു വര്‍ഗീയ നിറം നല്കാന് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്” ഒഡീഷ പൊലീസ് ട്വീറ്റ് ചെയ്തു. […]