തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കായി ലിസ്റ്റ് ചോദിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.ഇത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമേ അറിയുകയുള്ളുവെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല. വാര്‍ത്തയില്‍ പറയുന്ന മേയറുടെ ലെറ്റര്‍ പാഡ് ഒറിജിനലാണോയെന്ന് അറിയില്ല. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. […]