ചെറുപുഴയിലെ 30 അടി മെസ്സിക്ക് കരയില്‍ 40 അടി നെയ്മറുമായി ബ്രസീല്‍ ആരാധകരുടെ മറുപടി
കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയിലെ 30 അടി ഉയരമുള്ള മെസ്സി കട്ടൗട്ടിന് നെയ്മറുടെ 40 അടി കട്ടൗട്ടുമായി മറുപടി നല്കി ബ്രസീല്‍ ആരാധകര്‍. ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഉയരുന്നതിന്റെ സൂചനയായാണ് അര്‍ജന്റീന ആരാധകര്‍ മെസ്സിയുടെ കട്ടൗട്ട് ഉയര്‍ത്തിയത്. ഇതിന്റെ ചിത്രം അര്‍ജന്റീനയിലെ ഒരു ഫാന്‍ പേജ് ഏറ്റെടുക്കുകയും വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. പുഴയുടെ നടുവില്‍ […]