കോടാനുകോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ മാമത്തുകളെ കണ്ടെത്തി !!!!
രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്ബുകളുമായി കോടാനുകോടി വർഷങ്ങള്‍ക്ക് മുമ്ബ് ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവയാണ് മാമത്തുകള്‍. വംശനാശം സംഭവിച്ച ഇവയ്ക്ക് നാം ഇന്ന് കാണുന്ന ആനകളുമായി സാമ്യമുണ്ടെങ്കിലും ജനിതകപരമായി അത്രയും സാമ്യമില്ല. 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ഇവ ജീവിച്ചിരുന്നു.
ഹിമയുഗത്തിന്റെ അന്ത്യത്തോടെ മാമോത്തുകൾ മിക്കവാറും അന്യം നിന്നിരുന്നു. ഈ വംശനാശത്തിന് ഒരു പൂർണ്ണ വിശദീകരണം ഇനിയും ലഭ്യമല്ല. എന്നിരുന്നാലും വ്രാങ്കൽ ദ്വീപസമൂഹങ്ങളിൽ കാണപ്പെട്ടിരുന്ന കുള്ളൻ മാമോത്തുകൾക്ക് 1700 മുതൽ 1500 BC കാലയളവിലാണ് വംശനാശം സംഭവിച്ചത് എന്നതിന് തെളിവുകൾ ഉണ്ട്.
മാമോത്തുകളുടെ വംശനാശം, കാലാവസ്ഥാ പരിണാമങ്ങൾ കൊണ്ടാണൊ അതോ മനുഷ്യന്റെ വേട്ടയാടൽ കൊണ്ടാണോ എന്നത് ഇന്നും വിവാദ വിഷയമായി തുടരുന്നു. മറ്റൊരു കാരണമായി പറയുന്നത് പകർച്ചവ്യാധി മൂലം ആണെന്നാണ് …എന്തായാലും മാമോത്തുകളുടെ വംശനാശം സംഭവിച്ചു ഇനിയും വ്യക്തത കൈവന്നിട്ടില്ല .
കഴിഞ്ഞ കുറച്ച മാസങ്ങൾക് മുൻപ് 50,000 വർഷം പഴക്കമുള്ള മാമത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ് റഷ്യൻ ഗവേഷകർ. സൈബീരിയയിലെ വിദൂര യാക്യൂറ്റിയ മേഖലയിലെ പെർമാഫ്രോസ്റ്റില്‍ നിന്നാണ് ഒരു വയസോളം പ്രായം ഉള്ള കുട്ടി മാമത്തിന്റെ ശരീരം കണ്ടെത്തിയത്.’യാന” എന്നാണ് മാമത്തിന് നല്‍കിയിട്ടുള്ള പേര്. മഞ്ഞില്‍ പൂർണ രൂപത്തില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മാമത്ത് മമ്മികളിലൊന്നാണിത്.
110 കിലോഗ്രാമിലേറെ ഭാരമുള്ള യാനയ്ക്ക് 4 അടി ഉയരവും 200 സെന്റീമീറ്റർ നീളവുമുണ്ട്. ഒരു വയസെത്തും മുന്നേ യാന ലോകത്ത് നിന്ന് വിടപറഞ്ഞെന്ന് കരുതുന്നു. യാനയെ പോലെ പൂർണ രൂപത്തിലുള്ള ആറ് മാമത്ത് മമ്മികളാണ് ഇതിന് മുമ്ബ് കണ്ടെത്തിയത്. ഒരെണ്ണം കാനഡയിലും മറ്റുള്ളവ റഷ്യയിലും. ലോകത്തെ ഏറ്റവും വലിയ പെർമാഫ്രോസ്റ്റായ ബതാഗെയ്ക ക്രേറ്ററില്‍ പ്രദേശവാസികളാണ് യാനയെ കണ്ടെത്തിയത്. തുടർന്ന് പഠനങ്ങള്‍ക്കായി യാകുറ്റ്സ്കിലെ നോർത്ത്-ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റി.
ഭൗമോപരിതലത്തിന് താഴെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന മണ്ണാണ് പെർമാഫ്രോസ്റ്റ് എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകള്‍. പ്രാചീനയുഗത്തില്‍ ജീവിച്ചിരുന്ന നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് സൈബീരിയൻ പെർമാഫ്രോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ മഞ്ഞുരുകുമ്ബോള് മണ്മറഞ്ഞ ജീവികളുടെ ശരീരങ്ങള്‍ കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം വൂളി മാമത്തുകളെ നാലുവര്‍ഷത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാനാകുമെന്നു അവകാശപ്പെടുകയാണ് കോലോസൽ ബയോസയൻസസ് എന്ന കമ്പനി . ലോകത്തിലെ ആദ്യത്തെ ‘ഡീ എക്സ്റ്റിങ്ഷൻ’ കമ്പനി എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. വംശനാശം സംഭവിച്ച ജീവികളെ തിരികെ കൊണ്ടുവരാൻ ഉന്നമിട്ട് നടത്തുന്ന ഗവേഷണമാണ് ‘ഡീ എക്സ്റ്റിങ്ഷൻ’. വംശനാശം സംഭവിച്ച ജീവികളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ വൂളി മാമത്ത് മാത്രമല്ല, ഡോഡോയും ടാസ്മാനിയൻ കടുവയും വരെ ഉൾപ്പെടുന്നുവെന്നാണ് ഇവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത് .