സ്വര്ണവില കുത്തനെ ഇടിഞ്ഞു
Posted On August 2, 2023
0
267 Views

സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം ഉയര്ന്ന സ്വര്ണവില ഇന്ന് കുത്തനെ കുറഞ്ഞു.
ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വര്ണത്തിന് 240 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കൂടിയിരുന്നു. 44080 രൂപയാണ് ഒരു പവൻ സ്വര്ണത്തിന്റെ ഇന്നത്തെ വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കൂടിയിരുന്നു. ഇന്ന് ഒരു രൂപ കുറയുകയായിരുന്നു. 80 രൂപയാണ് ഇപ്പോളത്തെ വിപണി നിരക്ക്.