12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വര്‍ണം
12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വര്‍ണം. കഴിഞ്ഞ 12 ദിവസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു.
സ്വര്‍ണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വര്‍ണവില ഇന്ന് 80 രൂപ ഉയര്‍ന്ന് 42000 ത്തിലേക്ക് എത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4338 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 5 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.