രൂപയുടെ മൂല്യത്തകർച്ച നേരിടാൻ കരുതൽ നാണ്യശേഖരം വിനിയോഗിക്കാനൊരുങ്ങി റിസർവ് ബാങ്ക്
രൂപയുടെ മൂല്യത്തകർച്ച തടയാൻ കരുതൽ നാണ്യശേഖരം വിനിയോഗിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. കരുതൽ ശേഖരത്തിൽ നിന്ന് അഞ്ചിൽ ഒരുഭാഗം ചെലവഴിക്കാൻ ആണ് കേന്ദ്ര ബാങ്ക് ലക്ഷ്യം വെക്കുന്നത്. നിലവിൽ അഞ്ച് ലക്ഷത്തി എൺപതിനായിരം കോടി ഡോളറിന്റെ കരുതൽ നാണ്യശേഖരമാണ് റിസർവ് ബാങ്കിന്റെ പക്കലുള്ളത്.
ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ ഏഴ് ശതമാനം ഇടിവാണ് ഇതുവര രേഖപ്പെടുത്തിയത്. മൂല്യത്തിൽ സർവകാല റെക്കോർഡ് ഇടിവ് നേരിട്ട രൂപയുടെ മൂല്യം ഉയർത്തുകയല്ല പകരം അസാധാരണ മൂല്യശോഷണത്തിൽ നിന്ന് രൂപയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് റിസർബാങ്ക് കരുതൽ നാണ്യ ശേഖരത്തിൽ നിന്നും അഞ്ചിൽ ഒരു ഭാഗം വിനിയോഗിക്കാൻ ആലോചിക്കുന്നത്. ആറു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി നാന്നൂറ്റി അമ്പത് കോടി ഡോളറായിരുന്ന കരുതൽ ശേഖരത്തിന്റെ മൂല്യം ഇപ്പോൾ അഞ്ച് ലക്ഷത്തി എൺപതിനായിരം കോടി ഡോളറായി.
രൂപയ്ക്ക് സംഭവിച്ച മൂല്യച്യുതിയുടെ ഫലമായി വന്ന നഷ്ടം 6000 കോടി ഡോളർ ആണ്. കേന്ദ്ര സർക്കാർ പിൻവലിച്ച ശേഷം കേന്ദ്ര ബാങ്കിന്റെ പക്കലുള്ള വിദേശനാണ്യ കരുതൽ ശേഖരമാണ് ഇത്. രൂപയെ രക്ഷിക്കാൻ 10000 കോടി ഡോളർ വരെ ചെലവഴിക്കാനും ആർബിഐ തയ്യാറാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിനും അവശ്യ വസ്തുക്കൾക്കും വില വർധിച്ചതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി.
Content Highlights: Reserve bank of India on Rupees fall