സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പരാതി. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്മ വീട്ടില്‍ വിളിച്ച് ഭർത്താവ് വികാസും അയാളുടെ കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മർദ്ദിക്കുന്നതായി പറഞ്ഞു. തുടർന്ന് യുവതിയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2022 ഡിസംബറിലാണ് […]