പള്ളിപ്പെരുന്നാളിന് എത്തിച്ച കൊമ്ബൻ ഇടഞ്ഞു; വേണാട്ടുമറ്റം ഗോപാലൻ ഓടിയത് കിലോമീറ്ററുകള്
കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലൻ എന്ന കൊമ്ബനാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയെ പറമ്ബില് തളച്ചിരിക്കുകയായിരുന്നു. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇടഞ്ഞത്. ഇടഞ്ഞ ആന ഏഴ് കിലോമീറ്ററോളം ഓടി. പാടത്തുകൂടിയും റോഡിലൂടെയും ഓടിയ കൊമ്ബനെ ഏറെ പണിപ്പെട്ടാണ് തളച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ പാപ്പാന് പരിക്ക് പറ്റിയതായാണ് വിവരം.