ഉത്തരാഖണ്ഡിലെ ചമ്പാവത് നിയമസഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം. കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹതോഡിയെ 55,025 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ധാമി പരാജയപ്പെടുത്തിയത്. മെയ് 31 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 64 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ധാമി 58,258 വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർമല […]