മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ എംഎല്‍എ. പി ശശിയെയും എഡിജിപി എം ആർ അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങളേല്‍പ്പിച്ചതാണ്. അവർ ആ ചുമതല കൃത്യമായി ചെയ്തില്ലെന്നും അൻവർ ആരോപിക്കുന്നു. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര […]







