തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ്. ഔദ്യോഗിക പ്രഖ്യാപനം നടത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സിപിഐഎം പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുക. ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ഡോ. ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയായ ഇദ്ദേഹം നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രളയകാലത്തും, കോവിഡ് കാലത്തും നിരന്തര […]