എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് ഹസ്തദാനം നല്‍കാതിരുന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കാളായ ഷാഫി പറമ്ബിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയും വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്. സരിനോട് ഇരു നേതാക്കളും കാണിച്ചത് ക്രൂരതയാണ്. ഇത്തരം പ്രവർത്തികള്‍ രാഷ്ട്രീയ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ സംസ്കാരമാണോ എന്നും അദ്ദേഹം ചോദിച്ചു. […]







