കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും. ഒപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അതിന് മുമ്ബായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. […]







