റാം പൊതിനേനി, പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’; ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ
ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർടിന്റെ’ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇൻഡിപെൻഡൻസ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും […]




