രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. […]







