“കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “കാതങ്ങൾ ദൂരെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമ്മയാണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച ഗാനത്തിന് […]







