ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഓക്സിജൻ മാസ്കിന് പകരം നൽകിയത് പേപ്പർ കൊണ്ടുളള ചായക്കപ്പ്. ചെന്നൈ കാഞ്ചീപുരം ഉതിരമേരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ സംസ്ഥാന സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ വെച്ചാണ് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. അദ്ധ്യാപകർ അറിയിച്ചത് അനുസരിച്ച് കുട്ടിയുടെ പിതാവ് സ്കൂളിലെത്തി. പിന്നീട കുട്ടിയെ ആശുപത്രിയിലാക്കി. […]