അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ബിഹാറിൽ ബിജെപി നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയും എംഎൽഎമാരുമടക്കം 10 ബിജെപി നേതാക്കൾക്ക് സിആർപിഎഫിന്റെ വൈ കാറ്റഗറി സുരക്ഷയാണ് നൽകാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സുരക്ഷാ ചുമതല ഏറ്റെടുത്തതായി സിആർപിഎഫ് അറിയിച്ചു. സൈന്യത്തിലേയ്ക്കുള്ള ഹ്രസ്വകാല നിയമനപദ്ധതിയായ അഗ്നിപഥിനെതിരെ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും അക്രമാസക്തമായ പ്രതിഷേധം നടന്നത്. […]
			    					        
					    
					    
					    





