ഡൽഹിയിൽ അരങ്ങേറിയത് ദൃശ്യം മോഡൽ കൊലപാതകം. 30 വയസ്സുള്ള ഒരു സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി സെമിത്തേരിയിൽ കുഴിച്ചിട്ടു. ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി വരുത്തി തീർക്കാനുള്ള ശ്രമം സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിഞ്ഞു. പ്രതിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ അമ്രോഹയിലെ പെയിന്റിങ് തൊഴിലാളിയായ ഷദാബ് അലി(47)യാണ് ഭാര്യ ഫാത്തിമയെ മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് […]