അഗ്നിപഥിൽ നിന്ന് ഒരനക്കം പോലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് ആയ അഗ്നിപഥ് നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. രാജ്യമെങ്ങും അഗ്നിപഥിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ച് പ്രതിരോധമന്ത്രി തന്നെ രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. അതുകൊണ്ടാണ് പ്രായപരിധി ഉയർത്തിയത് എന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. […]