ഉറങ്ങിക്കിടക്കുമ്പോൾ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഇവരുടെ മുംബൈയിലെ ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വീട്ടിലാണ് സംഭവം. രണ്ടുപേർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേകുകയും ചെയ്തിരുന്നു. എ സി പൊട്ടിത്തെറിച്ചത് മൂലം വീട്ടിൽ തീ പിടുത്തമുണ്ടാകുകയായിരുന്നു. അപകടത്തിൽ മരിച്ചത് ലക്ഷ്മി റാത്തോട്, മകള്‍ മധു എന്നിവരാണ്. പരിക്കേറ്റ ലക്ഷ്മിയുടെ ഭർത്താവിന്റെയും മകന്റെയും നില ഗുരുതരമാണ്. […]