മലേഗാവ് സ്ഫോടനക്കേസിലെ 21ാമത്തെ സാക്ഷിയും കൂറുമാറി; കേണൽ പുരോഹിതിനെ തിരിച്ചറിയാനാകുന്നില്ലെന്ന് സാക്ഷി
മലേഗാവ് സ്ഫോടനക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ ലെഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിതിന് ആയുധങ്ങൾ നൽകിയിരുന്നതായി ആരോപിക്കപ്പെട്ടിരുന്ന ആയുധവ്യാപാരിയാണ് കൂറുമാറിയത്. പ്രസാദ് പുരോഹിതിനെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നായിരുന്നു സാക്ഷിയുടെ മൊഴി. കേസിൽ കൂറുമാറുന്ന ഇരുപത്തിയൊന്നാമത്തെ സാക്ഷിയാണ് ഇയാൾ. മലേഗാവ് കേസിൽ ഇതുവരെ 252 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. പൂനെയിൽ ആയുധങ്ങളുടെ വ്യാപാരം നടത്തുന്ന താൻ 2006-ൽ പുരോഹിതിന് […]