മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ പുറത്തേക്ക്; സൂചന നല്കി സഞ്ജയ് റാവുത്തിന്റെ ട്വീറ്റ്
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ പുറത്തേക്കെന്ന് സൂചന. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും ശിവസേന നേതാവുമായ സഞ്ജയ് റാവുത്തിന്റെ ട്വീറ്റിലാണ് ഇതു സംബന്ധിച്ച് സൂചനകളുള്ളത്. നിയമസഭയുടെ പിരിച്ചുവിടലിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പോക്കെന്ന് റാവുത്ത് ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറേയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറേ തന്റെ ട്വിറ്റര്‍ […]







